Thrippara Shiva Kshetram
Thrippara Shiva Kshetram is a famous Shiva temple in Vallicode village, Pathanamthitta District, Kerala, India. This temple is located on the banks of the Achankovil river. The main sanctum sanctorum here is situated in the open directly above the temple ghats. This makes it a bit different from other temples in this area. The temple has a history dating back to 800 years.
തൃപ്പാറ മഹാദേവ ക്ഷേത്രം
പത്തനംതിട്ട ജില്ലയില് ഏകദേശം 6 കി .മി തെക്ക് മാറി കൈപ്പട്ടൂര് - കോന്നി റോഡില് കൈപ്പട്ടൂരില് നിന്നും 1 കി . മി കിഴക്കാണ് തൃപ്പാറ മഹാദേവക്ഷേത്രം. പൗരാണിക പരമായും വാസ്തു വിദ്യാ പരമായും വ്യത്യസ്ഥതകളുള്ള ഈ ക്ഷേത്രം അച്ചന്കോവിലാറിന്റെ തീരത്ത് പ്രകൃതിരമണീയമായ സ്ഥലത്ത് സ്ഥിതിചെയ്യുന്നു
തിരുവിതാംകൂര് ദേവസ്വം ബോര്ഡില് ആറന്മുള ഗ്രൂപ്പിന്റെ കീഴിലുള്ള ഈ ദേവസ്വം ഒരു മേജര്ക്ഷേത്രമാണ് കൂടാതെ സബ്ഗ്രൂപ്പു മാണ് . ഈ ക്ഷേത്രത്തിലേക്ക് ചെല്ലുമ്പോള് റോഡ്‌സൈഡില് സ്ഥിതിചെയ്യുന്ന അലങ്കാരഗോപുരം കേരളീയ വാസ്തുവിദ്യയുടെ മനോഹാരിതയെ വിളിച്ചറിയിക്കുന്നു
ചരിത്രം
ഒരിക്കല് പാണ്ഡവരുടെ വനവാസകാലത്ത് വില്ലാളിവീരനായ അര്ജുനനും , ഭഗവാന് ശ്രീകൃഷ്ണനും കൂടി ഒരു പ്രദോഷദിവസം വനത്തിലൂടെ സഞ്ചരിക്കുകയായിരുന്നു . നടന്നു നടന്നു ക്ഷീണിതനായ കൃഷ്‌ണാര്ജുനന്മാര് നദീതീരത്ത് വിശ്രമിക്കുബോള് ഇരുവര്ക്കും വിശപ്പ് അനുഭവപ്പെട്ടു . അര്ജ്ജുനന് നദികരയില് ആഹാരം പാകം ചെയ്തു . ഭക്ഷണത്തിന് മുന്പ് സാക്ഷാല് കൈലാസനാഥനായ പരമശിവനു പൂജചെയ്യുക പതിവായതിനാല് ശിവഭക്തനായ പാര്ത്ഥന് പൂജയ്ക്കായുള്ള സ്ഥലം ശ്രീകൃഷ്ണ ഭഗവാനോടന്വേഷിച്ചു . ഭക്തവത്സലനായ ഭഗവാന് തന്റെ പാദങ്ങള് കാണിച്ചുകൊണ്ട് ശിവസങ്കല്പത്തില് പൂജചെയ്തുകൊള്ളുവാന് ആവശ്യപ്പെട്ടു . അങ്ങനെ ആശ്രിതവല്സലനായ ശ്രീകൃഷ്ണഭഗവാന്റെ പാദങ്ങളില് കാരുണ്യവാരിധിയായ സാക്ഷാല് മഹാദേവനെ അര്ജുനന് പൂജിച്ചു . അങ്ങനെ ശിവസാന്നിദ്ധ്യമുള്ള തൃപ്പാദങ്ങള് പിന്നിട് തൃപ്പാറയായി മാറി .
നൂറ്റാണ്ടുകള്ക്ക് ശേഷം കാട് പിടിച്ചു കിടന്ന പാറകൂട്ടത്തില് പുല്ല് അറുക്കാന് പോയ ഒരാള് അരിവാളിന് മൂര്ച്ചകൂട്ടാന് ഒരു പാറക്കല്ലില് രാകിയപ്പോള് അതില് നിന്നും രക്തം വരികയുണ്ടായി . നാട്ടുകാര് ഈ വിവരം അവിടുത്തെ കരപ്രമാണിമാരെ അറിയിക്കുകയും പിന്നിട് അവിടെ ദൈവസാന്നിദ്ധ്യം മനസിലാക്കി പൂജ തുടങ്ങുകയും ചെയ്യ്തു . അങ്ങനെ നൂറ്റാണ്ടുകളുടെ കഥ പറയുന്ന തൃപ്പാറ മഹാദേവ ക്ഷേത്രം പഴമയുടെ പര്യായമായി നാടിന്റെ ഐശ്വര്യമായി . മഹാദേവന് നാട്ടാരുടെ തൃപ്പാറ അപ്പുപ്പനായി ഇന്നും ലക്ഷോപലക്ഷം ഭക്തജനങ്ങള്ക്ക് അനുഗ്രഹദായകനായി നിലകൊളുന്നു
See also
Coordinates: 9°13′43″N 76°45′41″E / 9.22861°N 76.76139°E